കാക്കനാട്:വിദേശത്തേക്കു ഫ്രോസണ്‍ ഫുഡ്സ് കയറ്റി അയയ്ക്കുന്ന കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ അഞ്ചിരട്ടി വരെ ലാഭം വാഗ്ദാനം നല്കി 37 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ കിളിരൂർ പെൺവാണിഭ കേസിലെ പ്രതിയായിരുന്ന ലത നായർ അടക്കം നാലുപേരെ തൃക്കാക്കര പൊലിസ് പിടികൂടി.
തിരുവല്ല സ്വദേശി ലതാനായരെ (60) കൂടാതെ മലപ്പുറം പള്ളിക്കല്‍ സ്വദേശി സുനില്‍ കുമാര്‍ (48), തമിഴ്നാട് തിരുനെല്‍വേലി സ്വദേശി സ്വാമി നിത്യചൈതന്യ എന്നറിയപ്പെടുന്ന അനില്‍ കുമാര്‍(55), ചിറയിന്‍കീഴ് സ്വദേശിയായ സിന്ധു ദിലീപ് കുമാര്‍ (52) എന്നിവരാണ് പിടിയിലായത്.
കാക്കനാട് സെസില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ എന്ന വ്യാജേനയാണ് പ്രതികളിലൊരാളായ സുനില്‍ കുമാറും സംഘവും തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരനെ സമീപിച്ചത്. ഇന്ദു മേനോന് എന്നാണ് ലത നായര്‍ സ്വയം പരിചയപ്പെടുത്തിയത്.
കാക്കനാട്ടും പരിസരത്തും വച്ച് പരാതിക്കാരനുമായി ചര്‍ച്ചകള്‍ നടത്തിയ പ്രതികള്‍ പലതവണകളായി 37 ലക്ഷം വാങ്ങിച്ചെടുക്കുകയും തുടര്‍ന്നു നല്കിയ പണം തിരികെ നല്‍കാതായതോടെ പണത്തിനായി പ്രതികളെ സമീപിച്ച പരാതിക്കാരന് വ്യാജ ഡിഡി നല്‍കുകയും ചെയ്തു. സുനില്‍കുമാര്‍ പണം കമ്പനിയില്‍ എത്തിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ എഡിജിപിക്ക് പരാതി നല്കി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.